ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈ: ടൈം ഔട്ട് സര്‍വ്വേ

മുംബൈ: ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമേതാണെന്ന് ചോദിച്ചാല്‍ മുംബൈ ആണെന്നാണ് പുതിയ ഉത്തരം. ഏഷ്യയിലെ പ്രധാന നഗരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കമ്പനി ടൈം ഔട്ട് നടത്തിയ സര്‍വേയിലാണ് മുംബൈയെ ‘ഹാപ്പിയസ്റ്റ് സിറ്റി’യായി തിരഞ്ഞെടുത്തത്. പ്രധാന നഗരങ്ങളിലെ 18000ത്തിലധികം താമസക്കാരുടെ അടുത്ത് നിന്നാണ് കമ്പനി വിവര ശേഖരണം നടത്തിയത്.

താമസിക്കുന്ന ചുറ്റുപാട്, ജീവിതരീതി, സമൂഹം എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. സംസ്‌കാരം, ഭക്ഷണം, രാത്രി ജീവിതം, ജീവിത സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള സൂചികകളില്‍ നഗരവാസികള്‍ ഓരോന്നിനും മാര്‍ക്ക് രേഖപ്പെടുത്തി. മുംബൈ നഗരത്തിലെ 94 ശതമാനം ആളുകളും തങ്ങളുടെ നഗരം തങ്ങള്‍ക്ക് സന്തേഷം നല്‍കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടെന്നാണ് ടൈം ഔട്ട് പറയുന്നത്. ഇതിന് പുറമെ 89 ശതമാനം ആളുകളും മറ്റേതൊരു പ്രദേശത്തേക്കാളും മുംബൈയില്‍ ജീവിക്കുമ്പോള്‍ തങ്ങള്‍ സന്തേഷവാരാണെന്നും അഭിപ്രായപ്പെട്ടു. 87 ശതമാനം ആളുകളും അടുത്ത കാലത്ത് മുംബൈയുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചൈനയിലെ ബീജിങ്, ഷാങ്ഹായ് നഗരങ്ങളാണ് പട്ടികയില്‍ തൊട്ടുപിന്നില്‍.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …