പാഴ് വസ്തുവില്‍ നിന്നും ഇന്ധനം: കേരളത്തിലെ ഏറ്റവും വലിയ ആര്‍.ഡി.എഫ് പ്ലാന്റ് പാലക്കാട്

പാലക്കാട്: പാഴ് വസ്തുവില്‍ നിന്നും ഇന്ധനം നിര്‍മ്മിക്കുന്ന ആര്‍ഡിഎഫ് പ്ലാന്റ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്. അജൈവ മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്റുന്ന ആര്‍.ഡി.എഫ് പ്ലാന്റിന്റെ പ്രവര്‍ത്തനം വാളയാറിലാണ് ആരംഭിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വ്വഹിച്ചു. ക്ലീന്‍ കേരള കമ്പനിയുടേയും നത്തിങ്ങ് ഈസ് വേസ്റ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. പുനരുപയോഗിക്കാന്‍ കഴിയാത്ത, തീര്‍ത്തും നിഷ്‌ക്രിയമായ അജൈവ മാലിന്യങ്ങളെയാണ് ഇന്ധനമാക്കി മാറ്റുന്നത്.

നൂതന സംവിധാനങ്ങളോടുകൂടിയ പ്ലാന്റില്‍ പ്രതിദിനം നൂറ് ടണ്‍ അജൈവ മാലിന്യങ്ങള്‍ സിമന്റും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കാന്‍ ആവശ്യമായ ഇന്ധനമാക്കി മാറ്റാന്‍ കഴിയും. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യത്തെ പ്ലാന്റാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ ആര്‍.ഡി.എഫ് /എ.എഫ്.ആര്‍ പ്ലാന്റ് കൂടിയാണിത്. വാളയാര്‍ കൊങ്ങം പാറയില്‍ നടന്ന പരിപാടിയില്‍ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ അധ്യക്ഷയായി. ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്ലാന്റിന്റെ പ്രവര്‍ത്തനം കാണാന്‍ പുതുശ്ശേരി, വടകരപ്പതി ഗ്രാമ പഞ്ചായത്തുകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളും പ്ലാന്റില്‍ എത്തിയിരുന്നു. ക്ലീന്‍ കേരള കമ്പനി സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. സഹദേവന്‍, നത്തിങ്ങ് ഈസ് വേസ്റ്റ് എം.ഡി. മുഹമ്മദ് റിജാസ്, പ്ലാന്റ് സംരഭത്തിന്റെ സഹ പങ്കാളിത്ത പ്രതിനിധി പി. ശിവകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …