ഡല്‍ഹി സ്‌ഫോടനം: കോഴിക്കോടും ബാംഗ്ലൂരും പരിശോധന

കോഴിക്കോട്: ഡല്‍ഹി റെഡ് ഫോര്‍ട്ടിനു സമീപമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കോഴിക്കോടും ബാംഗ്ലൂരും പരിശോധന. ഡല്‍ഹിയിലേത് ചാവേറാക്രമണമാണെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രി കൊല്ലം ജില്ലയിലെ പ്രധാന ഓഫീസുകളും യാത്രക്കാര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, പോര്‍ട്ട്, തീരദേശ മേഖല എന്നിവിടങ്ങളില്‍ പോലീസിന്റേയും ബോംബ് സ്‌ക്വാഡിന്റേയും പരിശോധന നടന്നു.

തിങ്കളാഴ്ച ഹരിയാനയിലെ ഫരീദാബില്‍ നിന്നും വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ഭീകരരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇവരുമായി ബന്ധമുള്ളയാളാണ് ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഡോ.ഉമര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദില്‍ നിന്നാണ് ഡോ.ഉമര്‍ ഡല്‍ഹിയില്‍ എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടനത്തിന്റേയും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന്റേയും പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും അതിര്‍ത്തികളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

comments

Check Also

പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് …