പാലക്കാട് ചാനല്‍ ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം: ഏറ്റുമുട്ടി ആര്‍ഷോയും പ്രശാന്ത് ശിവനും

പാലക്കാട്: മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിച്ചു. ചര്‍ച്ചയ്ക്കിടെ പാനലിസ്്റ്റുകളായ സിപിഎം നേതാവ് പി.എം ആര്‍ഷോയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. മനോരമ ന്യൂസിന്റെ ‘വോട്ടുകവല’ എന്ന പരിപാടിയില്‍ വച്ചാണ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും ചര്‍ച്ച വഴിമാറിയത്. സിപിഎം പാലക്കാട് നഗരസഭയില്‍ 10 സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് പ്രശാന്ത് ശിവന്‍ വെല്ലുവിളിച്ചിരുന്നു. ഇത് പിന്നീട് ബഹളത്തിലും സംഘര്‍ഷത്തിലേക്കും നയിച്ചു.

പ്രശാന്ത് ശിവന്‍ മോശം പദപ്രയോഗം നടത്തിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ നിന്ന് എഴുന്നേറ്റ് പ്രതിഷേധിച്ചിരുന്നു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. നേതാക്കള്‍ തമ്മില്‍ വാക്കേറ്റം രൂക്ഷമാകുകയും പതിയെ സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് ഇരു പ്രവര്‍ത്തകരേയും ശാന്തരാക്കിയത്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …