പാലക്കാട് 10ാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കണ്ണാടി സ്‌കൂളിലെ വിദ്യാര്‍ത്ഥി

പാലക്കാട്: 10ാം ക്ലാസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്ത ദമ്പതികളുടെ മകന്‍ അഭിനവ് ആണ്് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

മരിച്ച അഭിനവ്‌

കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ മാസം ഇതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ ജീവനൊടുക്കിയിരുന്നു. മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു അഭിനവ്.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …