ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം; കിതച്ച് എന്‍ഡിഎ സഖ്യം

ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ഡിഎ മുന്നണിക്ക് മികച്ച ഭൂരിപക്ഷം. 200 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. ഇന്ത്യ സഖ്യം 37സീറ്റുകളിലും മറ്റുള്ളവര്‍ 6 സീറ്റുകളിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ എന്‍ഡിഎയുടെ കുതിപ്പായിരുന്നു. എന്‍ഡിഎയില്‍ ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 91 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ജെഡിയുവും 22 സീറ്റുകളില്‍ എല്‍ജെപിയും 5 സീറ്റുകളില്‍ എച്ച്എഎമ്മും 4 സീറ്റില്‍ ആര്‍എല്‍എമ്മും മുന്നേറുകയാണ്. അതേസമയം 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 15 ഇടങ്ങളില്‍ മാത്രമാണ് മുന്നേറുന്നത്.

ഇന്ത്യ മുന്നണിയില്‍ ആര്‍ജെഡി 58 സീറ്റുകളിലും കോണ്‍ഗ്രസ് 28 സീറ്റിലും സിപിഐഎംഎല്‍ 4 സീറ്റിലും സിപിഐ ഒരു സീറ്റിലും സിപിഎം ഒരുസീറ്റിലും മുന്നേറുന്നുണ്ട്.  എഐഎംഐഎം 5 സീറ്റിലും മുന്നേറുന്നുണ്ട്.

2020 നേക്കാള്‍ വലിയ ഭൂരിപക്ഷമാണ് എന്‍ഡിഎയ്ക്ക്. 243 സീറ്റുകൡലേക്കാണ് ജനവിധി തേടുന്നത്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …