ബാംഗ്ലൂർ: മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവർക്ക് സൗജന്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ നൽകാൻ നിയമ ഭേദഗതി നടത്തി കർണാടക. നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ അടിയന്തിര ചികത്സ നൽകണമെന്നാണ് ആരോഗ്യ വകുപ്പ് ഇറക്കിയ ഭേദഗതിയിൽ. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്‌ഷൻ 11ലാണ് ഭേദഗതി വരുത്തിയത്. മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും ഇനി മുതൽ സൗജന്യമാണ്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു പുതിയ ഭേദഗതി. തുടർ ചികിത്സയ്ക്കായി ജില്ല റജിസ്ട്രേഷൻ ആൻഡ് ഗ്രീവൻസ് അതോറിറ്റി നിശ്ചയിച്ച നിരക്കാണ് ആശുപത്രികൾ ഈടാക്കേണ്ടത്. ചികിത്സാ തുക നൽകാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടേത് സുവർണ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്കു സർക്കാർ തിരിച്ചു നൽകും.
Prathinidhi Online