കോട്ടയം: 30 മത് സംസ്ഥാന സീനിയർ സോഫ്റ്റ്‌ബോള്‍ ചാമ്ബ്യൻഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ പാലക്കാട് ചാമ്പ്യന്മാർ. തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടില്‍ വച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് പാലക്കാട് ജേതാക്കളായത്. തൃശ്ശൂരിനെ പരാജയപ്പെടുത്തി കോഴിക്കോട് മൂന്നാം സ്ഥാനം നേടി.
വിജയികള്‍ക്ക് കോതമംഗലം രൂപതാ ജനറല്‍ ഫാ.പയ്സ് മേലേക്കണ്ടത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സോഫ്റ്റ്‌ബോള്‍ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിപിൻ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ജില്ലാ സ്‌പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, ന്യൂ മാൻ കോളേജ് പ്രിൻസിപ്പാള്‍ ഡോ. ജെന്നി കെ അലക്സ്, വൈസ് പ്രിൻസിപ്പാള്‍ പ്രൊഫ. ബിജു പീറ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ പി മാത്യു, ഓർഗനൈസിംഗ് സെക്രട്ടറി എബിൻ വില്‍സണ്‍, ഇടുക്കി ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മികച്ച പിച്ചറായി പാലക്കാടിൻ്റെ അഭിഷേകിനെ തിരഞ്ഞെടുത്തു. മികച്ച ഹിറ്ററായി തിരുവനന്തപുരത്തിന്റെ ശരണ്‍ എസും, മികച്ച ക്യാച്ചറായി തൃശ്ശൂരിൻ്റെ യാസീറും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാടിൻ്റെ അസ്നിൻ ആണ് മികച്ച കളിക്കാരൻ.
Prathinidhi Online