help desk

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളോ പരാതികളോ ഉണ്ടോ? ജില്ല ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനുമായി ജില്ലാതല മാതൃകാ പെരുമാറ്റ ചട്ടം (എം.സി.സി) ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഐ &എ) സബിത.എം.പി. ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് ഹെല്‍പ് ഡെസ്‌ക് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.

ഹെല്‍പ് ഡെസ്‌കിലേക്ക് വരുന്ന എല്ലാ ഫോണ്‍ കോളുകളും പ്രത്യേക രജിസ്റ്ററില്‍ ചേര്‍ക്കുകയും അവയ്ക്ക് യഥാസമയം മറുപടി നല്‍കുകയും ചെയ്യും. ജില്ലാതല മോണിറ്ററിങ് സമിതിയുടെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ പരിഗണന ആവശ്യമുള്ള വിഷയങ്ങള്‍ അടിയന്തിരമായി സമിതിയുടെ മുന്‍പാകെ സമര്‍പ്പിക്കും.
ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എം.സി.സി ഹെല്‍പ് ഡെസ്‌ക് ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0491-2950085
എം.സി.സി ഹെല്‍പ് ഡെസ്‌ക് മൊബൈല്‍ നമ്പര്‍: 8281 499 634

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …