സമയം വൈകിയതിനാൽ നാമനിർദേശ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് ഓഫീസിൻ്റെ താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൻ്റെ ഗേറ്റ് താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം.  മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. സമയം വൈകിയതിനാൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്.

സ്വതന്ത്രനായി മത്സരിക്കാനായിരുന്നു പ്രദീപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …