സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട് വിറ്റ ടിക്കറ്റിന്

പാലക്കാട് : സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട്  കിംങ് സ്റ്റാർ ലോട്ടറി ഏജൻസിയിൽക്കൂടി വിറ്റ ടിക്കറ്റിന്. പൂജ ബംബർ ഒന്നാം സമ്മാനമായ 12 കോടി കിംങ് സ്റ്റാറിന്റെ ചില്ലറ വിൽപ്പന കേന്ദ്രത്തിലൂടെ വിറ്റ ടിക്കറ്റിനാണ്. മൂന്നാഴ്ച മുൻപാണ് ടിക്കറ്റ് വിറ്റതെന്നു പ്രദേശവാസികളായിരിക്കാം ടിക്കറ്റെടുത്തതെന്നും ഏജൻസി ഉടമ പറയുന്നു.

JD 545542 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ( അഞ്ചുപേർക്ക് ) ലഭിക്കും. JB124319, JC385583, JD676775, JE553135 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.  മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും. JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838, JD 354656, JE 824957 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 5 പേർക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും

comments

Check Also

5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് പൊള്ളലേല്‍പ്പിച്ചു

പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ 5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത …