എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മിയും; പോക്കാന്‍തോടില്‍ തീപാറും പോരാട്ടം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മി പാര്‍ട്ടിയും. പഞ്ചായത്തിലെ 10ാം വാര്‍ഡായ പോക്കാന്‍തോട് വാര്‍ഡില്‍ പാര്‍ട്ടിയുടെ ജല്ല നേതാവ് കെ.ദിവാകരനാണ് മത്സരിക്കുന്നത്. ചൂല്‍ അടയാളത്തിലാണ് കെ. ദിവാകരന്‍ മത്സരിക്കുന്നത്. ഇതോടെ വാര്‍ഡില്‍ മത്സരം കടുക്കുകയാണ്. യുഡിഎഫിനായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി. രമേശും എല്‍ഡിഎഫിനായി സിപിഎം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.സി.ബിജുവും മത്സരരംഗത്തുണ്ട്. ബിജെപി ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.വിനീഷാണ് എന്‍ഡിഎക്കായി ഇവിടെ മത്സരരംഗത്തുള്ളത്.

എല്‍ഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും സ്ഥാനാര്‍ത്ഥികള്‍ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളവരാണ്. 2015ല്‍ വാര്‍ഡില്‍ നിന്നും വിജയിച്ച് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു പി.സി ബിജു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി.രമേശ് നിലവില്‍ എട്ടാം വാര്‍ഡായ എടുപ്പുകളത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ്. കഴിഞ്ഞ തവണ സിപിഎമ്മിന്റെ സിറ്റിങ് വാര്‍ഡില്‍ മത്സരിച്ചു വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ആംആദ്മി സ്ഥാനാര്‍ത്ഥിയായ കെ. ദിവാകരന്‍ 2015ല്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. പഞ്ചായത്തിലേക്ക് ആദ്യമായാണ ജനവിധി തേടുന്നത്.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …