വോട്ടര്‍മാരുമായുള്ള തര്‍ക്കത്തില്‍ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎല്‍ഒയെ സ്ഥാനത്ത് നിന്ന് മാറ്റി

മലപ്പുറം: വോട്ടര്‍മാരുമായുള്ള തര്‍ക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎല്‍ഒ. മലപ്പുറം തവനൂര്‍ മണ്ഡലം 38ാം നമ്പര്‍ ആനപ്പടി വെസ്റ്റ് എല്‍.പി സ്‌കൂള്‍ ബൂത്തിലെ ബിഎല്‍ഒയെ നാട്ടുകാരുടെ പരാതിയില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദാണ് ചുമതലയില്‍ നിന്ന് നീക്കിയത്. വിഷയത്തില്‍ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. കഴിഞ്ഞ ദിവസം എസ്‌ഐആറിന്റെ എന്യൂമെറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെയായിരുന്നു സംഭവം.

എന്യൂമെറേഷന്‍ ഫോം വാങ്ങാനായി പ്രായമായവരടക്കം വെയിലത്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നിരുന്നു. ഇത് ചോദ്യം ചെയ്തതാണ് ബിഎല്‍ഒയെ ചൊടിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് വീഡിയോയില്‍ പകര്‍ത്തുന്നത് കണ്ട ഉദ്യോഗസ്ഥന്‍ മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. ചെറിയ പരപ്പൂര്‍ എഎംഎല്‍പി സ്‌കൂള്‍ അധ്യാപിക പ്രസീനയ്ക്കാണ് ബിഎല്‍ഒയുടെ അധിക ചുമതല.

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …