ബാലറ്റ് പേപ്പറില്‍ തമിഴ്, കന്നട ഭാഷകളിലും പേരുകളുണ്ടാകും

പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് രേ ഖകളിൽ മലയാളത്തിന് പുറമേ മറ്റ് ഭാഷകളും ഉൾപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബാലറ്റ് പേപ്പര്‍, വോട്ടിങ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളില്‍ കൂടി ചേര്‍ക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും, കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ കന്നഡ ഭാഷയിലുമാണ് പേരുകള്‍ ഉള്‍പ്പെടുത്തുക. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയശാല, കരമന വാര്‍ഡുകളില്‍ തമിഴിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ 18 വാര്‍ഡുകളില്‍ കന്നഡയിലുമാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യന്‍കാവ് ഗ്രാമപഞ്ചായത്തുകളിലായി അഞ്ച് വീതം വാര്‍ഡുകളിലും, പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി വാര്‍ഡിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ഇടുക്കിയിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി 229 വാര്‍ഡുകളിലും, പാലക്കാട് ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാര്‍ഡുകളിലും, വയനാട് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാര്‍ഡിലും തമിഴ് ഭാഷയില്‍ കൂടി വിവരങ്ങള്‍ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും. കാസര്‍ഗോഡ് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 283 വാര്‍ഡുകളിലെ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും കന്നഡ ഭാഷയില്‍ കൂടി അച്ചടിക്കും. ഈ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും അതാത് ഭാഷകളില്‍ കൂടി വിവരങ്ങള്‍ അച്ചടിക്കുന്നതാണ്.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …