കൊടുമ്പിൽ നിന്നും കാണാതായ മധ്യവയസ്കൻ്റെ മുതദേഹം എലപ്പുള്ളിയിൽ കണ്ടെത്തി

എലപ്പുള്ളി: പാലക്കാട് കൊടുമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മിഥുനം പള്ളം, കോവിൽപുര വീട്ടിൽ വിജയൻ (58) ൻ്റെ മൃതദേഹം എലപ്പുള്ളി പഞ്ചായത്തിലെ തൊവരക്കാട് എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. വിജയനെ കാണാതായതിനെ തുടർന്ന് കസബ പോലീസ് Cr. 1415/25 ൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മിഥുനം പള്ളത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് പുറത്തുപോയ വിജയനെ  കുറിച്ച് പിന്നീട് വിവരം ലഭിച്ചിരുന്നില്ല.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …