ഓര്‍മ്മക്കുറവുള്ള പാലക്കാട് സ്വദേശിയായ വയോധികനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി; ബന്ധുക്കള്‍ക്കായി തിരച്ചില്‍

പാലക്കാട്: പാലക്കാട് സ്വദേശിയെന്ന് സംശയിക്കുന്ന വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍. 80 വയസ്സ് പ്രായം തോന്നിക്കുന്ന സേതുമാധവന്‍ എന്നയാളെ തമിഴ്‌നാട്ടിലാണുള്ളത്. ഇയാള്‍ക്ക് ഓര്‍മ്മക്കുറവും കേള്‍വി പ്രശ്‌നവുമുണ്ട്. എലപ്പുള്ളി-പാറ സ്വദേശിയാണോ ഇയാള്‍ എന്നും സംശയമുണ്ട്.

ഒരാഴ്ച മുന്‍പ് പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും കോയമ്പത്തൂര്‍ ബസ് കയറി വയോധികന്‍ പോകുന്നത് കണ്ടവരുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9446646304 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

comments

Check Also

ഐടിഐയില്‍ ജോലി ഒഴിവ്

പാലക്കാട്: അട്ടപ്പാടി ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഗ്രേഡില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഇന്‍സ്ട്രക്ടറുടെ …