തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലോക്കല്‍ ബോഡി ഇലക്ഷന്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ(ലീപ്) ഭാഗമായി ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി. ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. എസ് മാധവിക്കുട്ടി ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദിന് (ഇലക്ഷന്‍) നല്‍കി പ്രകാശനം ചെയ്തു. ലീപ് കേരളയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇലക്ഷന്‍ ഗൈഡ് തയ്യാറാക്കിയത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, ഹരിതചട്ടം, തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, വോട്ടര്‍ പട്ടികയുടെ കണക്ക്, പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ തുടങ്ങി ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ. സുനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗോപിനാഥന്‍, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ എം.പി അബ്ദുറഹ്‌മാന്‍ ഹനീഫ്, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി. എ ടോംസ്,സബ് എഡിറ്റര്‍ മുനവിറ വകയില്‍ എന്നിവര്‍ പങ്കെടുത്തു.

 

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …