തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണത്തിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങിനായി വീഡിയോഗ്രാഫി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെ വീഡിയോഗ്രാഫി ചെയ്യുന്നതിനും അതിന്റെ വീഡിയോ സി.ഡി. രൂപത്തില്‍ നല്‍കുന്നതിനുമുള്ള തുക (ജി.എസ്.റ്റി ഉള്‍പ്പെടെ) രേഖപ്പെടുത്തിയ ക്വട്ടേഷനുകളാണ് നല്‍കേണ്ടത്. ക്വട്ടേഷന്‍ ഡിസംബര്‍ നാലിന്് രണ്ടിന് മുന്‍പായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ ഡിസംബര്‍ 4ന് വൈകീട്ട് നാലിന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറില്‍ തുറന്നു പരിശോധിക്കും. ഫോണ്‍ : 0491 2505160

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …