ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ 15മുതല്‍

തിരുവനന്തപുരം: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ചെയ്യും. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച 2000 രൂപയാണ് ലഭിക്കുക. ഇതിനായി 1045 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയും കൈമാറും.

comments

Check Also

ട്രേഡിങ് വഴി തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് രണ്ട് കോടിയിലധികം

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശികളിൽ നിന്ന് തട്ടിപ്പ് സംഘം തട്ടിയെടുത്തത് 2.10 കോടി. …