നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്. ആദ്യ ആറ് പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നടനെതിരെ ചുമത്തിയ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി.

അതേസമയം കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെല്ലാം വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിധി കേള്‍ക്കാന്‍ പൊതുജനങ്ങള്‍ അടക്കമുള്ളവര്‍ കോടതിയിലെത്താമെന്ന നിഗമനത്തില്‍ കോടതിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …