പരസ്യ പ്രചരണം ഇന്ന് അവസാനിക്കും: തിരഞ്ഞെടുപ്പിനൊരുങ്ങി വടക്കന്‍ ജില്ലകള്‍

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചരണം ഇന്ന് അവസാനിക്കെ അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 13നാണ്.

അതേസമയം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. മികച്ച രീതിയിലുള്ള പോളിങാണ് വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രേഖപ്പെടുത്തിയത്. 80 ശതമാനത്തിന് മുകളില്‍ പോളിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷകള്‍.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …