‘ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശവോട്ട് തലസ്ഥാനത്ത്, നിയമസഭ വരുമ്പോൾ സുരേഷ് ഗോപി എവിടെയാകും വോട്ട് ചെയ്യുക?’- മന്ത്രി രാജൻ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമശനവുമായി റവന്യൂ മന്ത്രി കെ.രാജൻ. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് സുരേഷ് ഗോപി ചെയ്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്  നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി ചോദിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണ്. പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയമല്ലെന്ന് എങ്ങനെ പറയാൻ പറ്റും. യുഡിഎഫിന്‍റെ നയമല്ല പറഞ്ഞതെങ്കിൽ യുഡിഎഫ് നടപടി എടുക്കണ്ടേയെന്നും മന്ത്രി പ്രതികരിച്ചു.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …