പാലക്കാട്: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളുവെന്നും അക്രമം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പുറ്തതാണെന്നത് ഭയമുണ്ടാക്കുന്നു എന്നായിരുന്നു നടിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
നടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട്
എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും
ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല’.
കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം നടന്‍ ദിലീപ് ആദ്യം പരാമര്‍ശിച്ച പേരും മഞ്ജു വാര്യരുടേതായിരുന്നു. കേസില്‍ തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് അമ്മയുടെ യോഗത്തില്‍ മഞ്ജു നടത്തിയ പ്രസംഗത്തിനു ശേഷമാണ്. അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയും സംഘവും ചേര്‍ന്ന് തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ദിലീപ് പ്രതികരിച്ചിരുന്നു. തന്റെ കരിയര്‍ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു എന്ന് ആദ്യമേ ചൂണ്ടിക്കാട്ടിയ ആളായിരുന്നു മഞ്ജു വാര്യര്‍. അതജീവിതയ്‌ക്കൊപ്പം കേസിന്റെ വിചാരണയ്ക്കിടയിലും ജീവിതത്തിലും കൂടെ നില്‍ക്കുന്ന വ്യക്തി കൂടിയാണ് മഞ്ജു വാര്യര്‍.
Prathinidhi Online