ലോകത്തെ ആദ്യ ഡ്രൈവ് ത്രൂ മാളുമായി ദുബായ്; കാറില്‍ യാത്ര ചെയ്യാം; പര്‍ച്ചേസ് ചെയ്യാം

ദുബായ് എന്നും അത്ഭുതങ്ങളുടെ കലവറയാണ്. ലോകത്തെ ഏറ്റവും വലിയ കെട്ടിടം മുതല്‍ മരുഭൂമിയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ് ദുബായ്. ഇപ്പോഴിതാ ലോകത്തെ ആദ്യത്തെ ഡ്രൈവ് ത്രൂ മാളുമായി സഞ്ചാരികളേയും ലോകത്തേയും അത്ഭുതപ്പെടുത്തുകയാണ് ദുബായ്. ദുബായ് സ്‌ക്വയര്‍ മാള്‍ എന്ന് പേരിട്ട മാള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.6 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒരു വലിയ പദ്ധതിയാണിത്.

കാറിലിരുന്ന് കൊണ്ട് തന്നെ മാള്‍ ചുറ്റിക്കാണാം. പര്‍ച്ചേസ് നടത്താം എന്നതാണ് പ്രത്യേകത. വെറുമൊരു മാള്‍ എന്നതിനു പകരം ആഢംബരത്തിന്റേയും ഡൈനിംങിന്റേയും പുതിയ സ്ഥലമായി മാറും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയാണ് ദുബായ് സ്‌ക്വയര്‍ മാള്‍.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …