പിണറായിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്

കണ്ണൂര്‍: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകന് പരിക്ക്. വെണ്ടുട്ടായി കനാല്‍കരയില്‍ വിപിന്‍ രാജിനാണ് പരിക്കേറ്റത്. സ്‌ഫോടക വസ്തു കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 5 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം. ഉഗ്രശേഷിയുള്ള നാടന്‍ പടക്കമാണ് പൊട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓലപ്പടക്കമാണ് പൊട്ടിയതെന്നാണ് വിപിന്‍ നല്‍കിയ മൊഴി. പൊട്ടാത്ത പടക്കം കയ്യിലെടുത്തപ്പോള്‍ കയ്യിലിരുന്ന് പൊട്ടിയെന്നാണ് വിപിന്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

comments

Check Also

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം …