മാത്തൂരില്‍ ആര് ഭരിക്കും? യുഡിഎഫിനും എല്‍ഡിഎഫിനും 8 സീറ്റുകള്‍

കുഴല്‍മന്ദം: മാത്തൂര്‍ പഞ്ചായത്തില്‍ ആര് ഭരണത്തിലേറുമെന്ന കാര്യത്തില്‍ ആശങ്കയ്ക്ക് വിരാമമായില്ല. പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എല്‍ഡിഎഫും യുഡിഎഫും 8 വീതം സീറ്റുകളും എന്‍ഡിഎ 2 സീറ്റുമാണ് നേടിയത്. ബിജെപിയുടെ പിന്തുണ ലഭിച്ചാലേ ഏതെങ്കിലുമൊരു കക്ഷിക്ക് ഭരിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ടോസിലൂടെ അധ്യക്ഷനേയും ഉപാധ്യക്ഷനേയും സ്ഥിരംസമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കുകയാണ് ചെയ്യുക.

കഴിഞ്ഞ തവണ ഇതേ രീതിയില്‍ ഭരണം നടത്തിയ പഞ്ചായത്താണ് കുഴല്‍മന്ദം. 8 വീതം സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും നേടുകയും എന്‍ഡിഎ ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ബിജെപി ആര്‍ക്കും പിന്തുണ നല്‍കാതിരുന്നതോടെയാണ് ടോസിലൂടെ അധ്യക്ഷന്മാരെ തീരുമാനിച്ചത്. അധ്യക്ഷനും ഉപാധ്യക്ഷനും യുഡിഎഫില്‍ നിന്നായിരുന്നു.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …