അടുക്കള ബജറ്റുകള്‍ക്ക് ആശ്വാസം; വെളിച്ചെണ്ണ വില കുത്തനെ കുറഞ്ഞു

പാലക്കാട്: സാധാരണക്കാര്‍ക്ക് ആശ്വാസമായി വെളിച്ചെണ്ണ വിലയില്‍ വന്‍ കുറവ്. ലിറ്ററിന് 360 രൂപയാണ് നിലവിലെ മാര്‍ക്കറ്റ് വില. കഴിഞ്ഞ ആഴ്ച 400 രൂപയിലാണ് വ്യാപാരം നടന്നത്. ഓണത്തോടനുബന്ധിച്ച് ലിറ്ററിന് 500 രൂപയുടെ മുകളിലെത്തിയിടത്തു നിന്നാണ് ഘട്ടംഘട്ടമായി വില കുറഞ്ഞത്.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നാളികേര ഉല്‍പാദനം വര്‍ദ്ധിച്ചതും കൊപ്ര ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് വില പൊടുന്നനെ കുറയാന്‍ കാരണം. അടുത്ത ഏപ്രിലോടെ ലിറ്റര്‍ വില 160ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …