ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമുവിന് ഇനി തുവ്വൂരിലും സ്റ്റോപ്പ്

തുവ്വൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമുവിന് തുവ്വൂരിലും സ്റ്റോപ്പ് അനുവദിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നീളം കൂട്ടി നവീകരിച്ചതോടെയാണ് സ്റ്റോപ്പ് അനുവദിച്ചത്. പ്ലാറ്റ്‌ഫോമിന് നീളം കുറവായതിനാല്‍ അപകട സാധ്യത ചൂണ്ടിക്കാട്ടി നേരത്തേ ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. 4 മാസംകൊണ്ട് പ്ലാറ്റ് ഫോം നവീകരിച്ചതോടെയാണ് സ്‌റ്റോപ്പ് യാഥാര്‍ത്ഥ്യമാകുന്നത്.

തുവ്വൂരില്‍ മെമുവിന് സ്റ്റോപ്പ നല്‍കാത്തതില്‍ യാത്രക്കാരുടെ അടുത്ത് നിന്ന് പ്രതിഷേധമുണ്ടായിരുന്നു. പ്രദേശത്തെ മലയോര മേഖലയിലുള്ളവര്‍ തുവ്വൂരിനെയാണ് പ്രധാനമായും യാത്രകള്‍ക്കായി ആശ്രയിക്കുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിന്റേയും എംഎല്‍എയുടേയും നിരന്തര ശ്രമഫലമായാണ് തുവ്വൂരില്‍ മെമുവിന് സ്റ്റോപ്പ് അനുവദിച്ചത്. രാത്രി 8.35ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന മെമു 9.24ന് തുവ്വൂരിലെത്തും. നിലമ്പൂരില്‍ നിന്ന് രാവിലെ 3.10ന് പുറപ്പെടുന്ന മെമു 3.30ന് തുവ്വൂരിലും 4.20ന് ഷൊര്‍ണൂരിലും എത്തും.

comments

Check Also

26മുതല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വിലകൂടും; ലക്ഷ്യം 600 കോടി അധിക വരുമാനം

പാലക്കാട്: ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഈ മാസം 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ക്ലാസുകളില്‍ 215 …