വരുന്നു എസി ലോക്കല്‍ ട്രെയിനുകള്‍; 238 ട്രെയിനുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി

മുംബൈ: അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വേ. ലോക്കല്‍ ട്രെയിനുകളെ നവീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി 238 എ.സി ട്രെയിനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിരക്ക് വര്‍ദ്ധനവില്ലാതെ ട്രെയിനുകള്‍ ഓടിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി 19,293 കോടി രൂപയാണ് മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് 3 പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കരാര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ മധ്യ-പശ്ചിമ റെയില്‍വേകളില്‍ ഓരോ വീതം എസി ട്രെയിനുകള്‍ അനുവദിക്കും. ട്രെയിനുകളുടെ രൂപകല്‍പ്പനയില്‍ ചെറിയ മാറ്റം വരുത്തിയാണ് ട്രെയിനുകളെത്തുന്നത്. 1028 സീറ്റുകള്‍ക്ക് പകരം 1116 സീറ്റുകളാണ് പുതിയ ട്രെയിനുകളിലുണ്ടാവുക. ചെന്നെ ഇന്റഗ്രല്‍ ഫാക്ടറിയിലാണ് ഇവ നിര്‍മ്മിച്ചത്. നിലവില്‍ ഇരു മേഖലകളിലുമായി 19 എ.സി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പശ്ചിമ റെയില്‍വേയില്‍ 10 എ.സി ലോക്കല്‍ ട്രെയിനും മധ്യ റെയില്‍വേയില്‍ 9 എ.സി ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …