ട്രെയിനുകളില്‍ ഇനി യാത്രചെയ്യുമ്പോള്‍ ലഗേജുകള്‍ രജിസ്റ്റര്‍ ചെയ്യണം; ഭാരപരിധി കഴിഞ്ഞാല്‍ പിഴ

പാലക്കാട്: ട്രെയിനുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ലഗേജുകള്‍ കയറ്റി യാത്ര ചെയ്താല്‍ ഇനി മുതല്‍ അധികതുക നല്‍കേണ്ടി വരും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പുതിയ പരിഷ്‌കരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ലഗേജുകളും രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത ലഗേജുകളുണ്ടെങ്കില്‍ അതിന് പിഴ നല്‍കേണ്ടി വരും. എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോയും സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോ വരെയും സെക്കന്റ് ക്ലാസില്‍ 35 കിലോ വരെയും സൗജന്യമായി ഒരാള്‍ക്ക് കൊണ്ടു പോകാം. ഇതിനു പുറമേയുള്ള ലഗേജുകള്‍ക്ക് പിഴയോ അധിക തുകയോ ഈടാക്കാനാണ് റെയില്‍വേയുടെ നീക്കം. ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധികമായി നല്‍കേണ്ടി വരിക.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ലഗേജുകള്‍ ഇനി മുതല്‍ യാത്രാ കോച്ചുകളില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. ഇവ പാഴ്‌സല്‍ വാഗണുകളില്‍ വേണം കൊണ്ടുപോകാന്‍. ലഗേജിന്റെ വലിപ്പത്തിലും നിയന്ത്രണമുണ്ട്. ഒരു മീറ്റര്‍ നീളം, 60 സെന്റിമീറ്റര്‍ വീതി, 25 സെന്റിമീറ്റര്‍ ഉയം ഇതാണ് അധിക തുക നല്‍കാതെ കൊണ്ടുപോകാന്‍ സാധിക്കുന്ന ലഗേജിന്റെ വലിപ്പ പരിധി.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …