പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കുട്ടികളുടെ കരോള്‍ സംഘത്തിനു നേരെ സംഘം ചേര്‍ന്ന് ആക്രമണം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പത്തംഗ സംഘമാണ് പുതുശ്ശേരി കുരുടിക്കാട് ഭാഗത്ത് കരോളുമായി പോയത്. കുട്ടികളുടെ ബാന്റുകളും സംഘം തല്ലിത്തകര്‍ത്തു.
പ്രദേശത്ത് കരോള്‍ സംഘം വരരുതെന്ന് ആക്രോശിച്ച് ഒരു കൂട്ടം ആളുകള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികളുടെ ബാന്റുകളും സംഘം തകര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 5 ഓളം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തതായാണ് വിവരം.
comments
Prathinidhi Online