പി.വി അന്‍വറിനെ സ്വാഗതം ചെയ്ത് ബേപ്പൂരില്‍ ബോര്‍ഡുകള്‍; മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന് സൂചന

കോഴിക്കോട്: പി.വി അന്‍വറിനെ സ്വാഗതം ചെയ്ത് ബേപ്പൂര്‍ മണ്ഡലത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ‘പി.വി അന്‍വറിന്, ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം’ എന്നെഴുതിയ ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടത്. പി.വി അന്‍വറിന് കോണ്‍ഗ്രസ് അസോസിയേറ്റ് അംഗത്വം നല്‍കിയതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ബേപ്പൂരില്‍ ബോര്‍ഡുകള്‍ വന്നതും എന്നതും ശ്രദ്ധേയമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നതിന്റെ സൂചനകളായാണ് ഇതിനെ വിലയിരുത്തുന്നത്.

കഴിഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് പിണറായിസത്തേയും മരുമോനിസത്തേയും തകര്‍ക്കാന്‍ ബേപ്പൂരില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.വി അന്‍വര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളയോട് അനുബന്ധിച്ച് മണ്ഡലത്തിലെ എംഎല്‍എയും പൊതുമരാമത്ത് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് മണ്ഡലത്തിലുണ്ട്. ഈ സമയത്താണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം യുഡിഎഫ് ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലായാലും മത്സരിക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞു. മത്സരിക്കേണ്ട എന്നാണ് പറയുന്നതെങ്കില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ അസോസിയേറ്റ് അംഗമായി ചേര്‍ക്കുന്ന തീരുമാതനം അറിഞ്ഞതിന് ശേഷം ഒതായിയിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതിനേക്കാള്‍ പിണറായിസത്തേയും മരുമോനിസത്തേയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അന്‍വര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറാണ് പി.വി അന്‍വര്‍.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …