ചെന്നൈ: തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ ജനുവരി ഒന്നുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ കേരളത്തിലുള്‍പ്പെടെ കോഴി വില കൂടിയേക്കും. പൗള്‍ട്രി ഫാമുകള്‍ക്കു വേണ്ടി കോഴികളെ വളര്‍ത്തി നല്‍കുന്ന കര്‍ഷകരാണ് സമരം പ്രഖ്യാപിച്ചത്. കോഴി വളര്‍ത്തലിനുള്ള പ്രതിഫലം കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വന്‍കിട ഫാമുകള്‍ക്ക് കോഴികളെ നല്‍കുമ്പോള്‍ കിലോഗ്രാമിന് 6.5 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് 20 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
comments
Prathinidhi Online