‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പാലക്കാട്: സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ ആദരിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2024 വര്‍ഷത്തെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇരുപതോളം തൊഴില്‍ മേഖലകളില്‍ നിന്നുള്ള മികച്ച തൊഴിലാളികള്‍ക്ക് ഈ അംഗീകാരത്തിനായി അപേക്ഷിക്കാവുന്നതാണ്. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, കള്ള് ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുറമെ ഐ.ടി, നഴ്സിങ്, സെയില്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്കും പുരസ്‌കാരത്തിന് അര്‍ഹതയുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍, ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളികള്‍, ബാര്‍ബര്‍, ബ്യൂട്ടിഷന്‍, പാചക തൊഴിലാളികള്‍, മത്സ്യബന്ധന-വില്‍പ്പന മേഖലയിലുള്ളവര്‍ക്കും അപേക്ഷ നല്‍കാം.

ഇരുമ്പ്പണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍പാത്ര നിര്‍മ്മാണം, കൈത്തറി, ആഭരണ നിര്‍മ്മാണം, ഈറ്റ-കാട്ടുവള്ളി തൊഴിലുകള്‍ തുടങ്ങിയ കരകൗശല വൈദഗ്ധ്യമുള്ള പാരമ്പര്യ തൊഴിലാളികളെയും പുരസ്‌കാരത്തിനായി പരിഗണിക്കുന്നുണ്ട്. കൂടാതെ മാനുഫാക്ചറിങ്/പ്രോസസ്സിങ് മേഖലയിലെ മരുന്ന് നിര്‍മ്മാണം, ഓയില്‍ മില്‍, ചെരുപ്പ് നിര്‍മ്മാണം, ഫിഷ് പീലിങ് എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും.

 

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …