സംസ്ഥാനത്തെ കോര്‍പറേഷനിലേയും മുനിസിപ്പാലിറ്റികളിലേയും അധ്യക്ഷരെ ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലേയും അധ്യക്ഷരെ ഇന്നറിയാം. മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവര്‍ക്ക് വോട്ടവകാശമുണ്ടാവില്ല. പഞ്ചായത്തുകളില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെയാണ്.

കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മേയര്‍മാരാണ് അധികാരത്തിലെത്തുക. തിരുവനന്തപുരത്ത് ബിജെപിക്കാണ് മേയര്‍ പദവി. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് മേയറുണ്ടാവുക. വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാന്‍ വേണ്ടത്. സ്ഥാനാര്‍ത്ഥിയെ ഒരംഗം നാമനിര്‍ദേശം ചെയ്യുകയും ഒരാള്‍ പിന്‍താങ്ങുകയും വേണം.

സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിര്‍ദേശം ചെയ്യുകയോ പിന്‍താങ്ങുകയോ ചെയ്യേണ്ടതില്ല. രണ്ടിലേറെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ അതില്‍ ഒരാള്‍ക്ക് മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ആകെ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയാല്‍ വിജയിയായി പ്രഖ്യാപിക്കും. ഇല്ലെങ്കില്‍ കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …