കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ ആറാം ദിവസവും കുതിച്ചു മുന്നേറുന്നു. ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയിലെത്തി. സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്.
അതേസമയം വെള്ളി വിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. ഗ്രാമിന് 10 രൂപ കൂടി 240 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് വില 4500 കടന്നിട്ടുണ്ട്. 26.02 ഡോളറാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്.
comments
Prathinidhi Online