പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; ആകെ 941 പഞ്ചായത്തുകൾ

പാലക്കാട്: സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ ഇന്നറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. ഗ്രാമപഞ്ചായത്തുകൾക്ക് പുറമെ 152 ബ്ലോക്കു പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. പലയിടത്തും വിമത സ്ഥാനാർത്ഥികൾ നിർണായകമാകും.

കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നിരുന്നു. നഗരസഭകളിൽ മേയറും ഡെപ്യൂട്ടി മേയറും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളെ ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …