വാല്‍പാറ: കാട്ടുകൊമ്പന്‍ കാടിറങ്ങി റോഡില്‍ നിലയുറപ്പിച്ചതോടെ ചാലക്കുടി-ആനമല റോഡില്‍ ഗതാഗതം മുടങ്ങിയത് രണ്ട് മണിക്കൂര്‍. കബാലി എന്ന വിളിപ്പേരുള്ള കൊമ്പന്‍ ചൊവ്വാഴ്ച രാവിലെയാണ് പത്തടി പാലം ഭാഗത്തെ റോഡില്‍ നിലയുറപ്പിച്ചത്. ചാലക്കുടി ഭാഗത്തേക്കു പോകുകയായിരുന്ന ബസ് അടുത്തെത്തിയതോടെ കൊമ്പന്‍ ചിന്നംവിളിച്ച് റോഡിന്റെ മധ്യഭാഗത്തായി നിന്നു. പിന്നെ റോഡില്‍ നിന്ന് മാറിയത് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ്.
പെട്ടെന്ന് കാടിറങ്ങി വരികയും അതേപോലെ തിരിച്ചു പോകുകയും ചെയ്യുന്ന സ്വഭാവമുള്ള ആനയാണ് കബാലി. ഇതാദ്യമായാണ് ഇത്രയും സമയം കബാലി റോഡില്‍ യാത്രാ തടസ്സമുണ്ടാക്കുന്നത്.
comments
Prathinidhi Online