മണിക്കൂറില്‍ 700 കിലോമീറ്റര്‍ സ്പീഡിലോടുന്ന ട്രെയിന്‍; റെക്കോര്‍ഡുമായി ചൈന

കണ്ണ് ചിമ്മിത്തുറന്ന വേഗത എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുകയാണ് ചൈനക്കാര്‍. രണ്ട് സെക്കന്റു കൊണ്ട് 700 കിലോമീറ്റര്‍ (മണിക്കൂറില്‍) വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിനെന്ന അത്ഭുത നേട്ടം കൈവരിച്ചിരിക്കയാണ് മാഗ്‌ലേവ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് ഇത്തരമൊരു നേട്ടത്തിലെത്തിച്ചത്.

ഏകദേശം 1000 കിലോഗ്രാം (ഒരു ടണ്‍) ഭാരമുള്ള ട്രെയിനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 മീറ്റര്‍ നീളമുള്ള പ്രത്യേക ട്രാക്കിലായിരുന്നു പരീക്ഷണ ഓട്ടം. 700 കിലോമീറ്റര്‍ വേഗതയിലോടിയ ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്താനും സാധിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ‘സൂപ്പര്‍ കണ്ടക്‌റഅറിംഗ് ഇലക്ട്രിക് മാഗ്‌ലേവ്’ ട്രെയിനായി ഇത് മാറി.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …