അമ്പാട്ടുപാളയത്ത് നിന്ന് കാണാതായ 6 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: ചിറ്റൂര്‍ അമ്പാട്ടുപാളയത്ത് നിന്ന് ഇന്നലെ കാണാതായ 6 വയസ്സുകാരന്‍ സുഹാനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ വീടിന്റെ 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അമ്പാട്ടുപാളയം എരുമന്‍കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പദികളുടെ ഇളയ മകനാണ് സുഹാന്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങി നടന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കുറച്ചു സമയം കഴിഞ്ഞും കുട്ടിയെ കാണാതായതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. അധ്യാപികയായ ഇവര്‍ ജോലിയാവശ്യാര്‍ത്ഥം സ്‌കൂളില്‍ പോയതായിരുന്നു.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …