ഒറ്റപ്പാലം: ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ച യുവതിക്ക് വീണ് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അപകടം. ട്രെയിന്‍ ഒറ്റപ്പാലത്ത് എത്തിയത് വൈകിയാണ് യുവതി അറിഞ്ഞത്. ട്രെയിന്‍ മുന്നോട്ട് നീങ്ങിയ ശേഷം പുറത്തേക്കിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. തലയടിച്ചു വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
comments
Prathinidhi Online