‘കുടിച്ചു പൊളിച്ച് ക്രിസ്തുമസ്’: ബവ്‌കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

പാലക്കാട്: ഇത്തവണ മലയാളികള്‍ ക്രിസ്തുമസ് ‘കുടിച്ച്’ പൊളിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ക്രിസ്തുമസിന്റെ ഒരാഴ്ചക്കാലയളവില്‍ 332.62 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം അധിക വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 279.54 കോടിയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള കണക്കുകളാണിത്.

ഡിസംബര്‍ 24ന് 100 കോടിക്കു മുകളിലാണ് മദ്യ വില്‍പ്പന. ഡിസംബര്‍ 22ന് 77.62 കോടിയും 23ന് 81.56 കോടിയും ക്രിസ്തുമസ് ദിനത്തില്‍ 59.21 കോടിയുടേയും മദ്യം വിറ്റു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബെവ്‌കോ പ്രീമിയം കൗണ്ടറുകള്‍ ഈയടുത്ത് തുറന്നിരുന്നു. വില്‍പ്പന വര്‍ധനവിന് ഇതും കാരണമായതായാണ് വിലയിരുത്തല്‍.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …