കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ജനുവരി 5 മുതല്‍ ഗതാഗത നിയന്ത്രണങ്ങളുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും മുറിച്ചിട്ട മരങ്ങള്‍ മാറ്റേണ്ടതിനാലുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറാണ് അറിയിച്ചത്. മള്‍churamട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും നാടുകാണി, കുറ്റ്യാടി ചുരങ്ങള്‍ വഴി പോകണമെന്നാണ് അധികൃതര്‍ അറിയിച്ചത്.
ചുരത്തിലെ 6,7,8 വളവുകളില്‍ മരങ്ങള്‍ മുറിച്ചിട്ടിട്ടുണ്ട്. ഇവ ക്രെയിന്‍ ഉപയോഗിച്ച് മാറ്റേണ്ടതിനാല്‍ വലിയ വാഹനങ്ങള്‍ കടത്തി വിടാന്‍ സാധിക്കാത്ത അവസ്ഥയാണ്.
comments
Prathinidhi Online