ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; വാഹനം മറിഞ്ഞ് എലപ്പുള്ളി സ്വദേശിക്ക് ദാരുണാന്ത്യം

എലപ്പുള്ളി: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എലപ്പുള്ളി കുന്നുകാട് കോവില്‍വീട്ടില്‍ ജസ്റ്റിന്‍ ജോസഫ് (44) ആണ് മരിച്ചത്. ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. കനാല്‍പിരിവ് നിലംപതി-മേനോന്‍പാറ റോഡില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.

സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും വാളയാറിലേക്ക് പോകുകയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ജസ്റ്റിന്‍ കുടുങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ജസ്റ്റിനെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ ജോസഫ് ദുരസ്വാമിയുടേയും ജ്ഞാനസൗന്ദരിയുടേയും മകനാണ്. ഭാര്യ ആന്റോ ജാന്‍സി. മക്കള്‍ ആല്‍ഫിയ, ആല്‍വിന്‍. സംസ്‌കാരം നടത്തി.

 

comments

Check Also

തൃക്കടീരി ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവുണ്ട്. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ …