കൊച്ചി: എറണാകുളം ബ്രോഡ് വേ മാർക്കറ്റിൽ തീപിടിച്ച് 12 കടകൾ പൂർണമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെയാണ് അപകടം. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകളിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫയർഫോഴ്സിൻ്റെ എട്ട് യൂണിറ്റുകൾ സ്ഥലത്തുണ്ട്.
പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളുമുള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
comments
Prathinidhi Online