പാലക്കാട്: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണ്ണവിലടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെ എത്തി. ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ രണ്ട് സ്വർണവ്യാപാരി സംഘടനകളും ഇന്ന് ഒരേവിലയാണ് പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (ജി.എസ്.എം.എ), കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (ജി.എസ്.എം.എ). ഇരുകൂട്ടരും ഇന്ന് ഒരേ വിലയാണ് രേഖപ്പെടുത്തിയത്.
ജി. എസ്. എം എ ഗ്രാമിന് 265 രൂപയും പവന് 2120 രൂപയുമാണ് കുറച്ചത്. ഇന്നലെ വൈകീട്ട് 1,02,000 രൂപയായിരുന്നു ഇവരുടെ വില. അതേ സമയം എ.കെ.ജി.എസ്.എം.എ. ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയും കുറച്ചു. ഇന്നലെ വൈകീട്ട് ഗ്രാമിന് 12765രൂപയും പവന് 1,02,120 രൂപയുമായിരുന്നു ഇവരുടെ വില.
ട്രോയ് ഔൺസിന് 4500 ഡോളറിന് മുകളിലെ വരെ എത്തിയിരുന്ന സ്വർണം ആഗോളവിപണിയിൽ വൻ വിലയിടിവാണ് നേരിടുന്നത്. സ്പോട്ട് ഗോൾഡിന് ഇന്ന് മാത്രം 170.92 ഡോളർ കുറഞ്ഞു .
Prathinidhi Online