നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ഓടെ പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകനും നിര്‍മ്മാതാവുമായ മേജര്‍ രവി സഹോദരനാണ്. മേജര്‍ രവിയാണ് മരണവിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുട്ടിശങ്കരന്‍, സത്യഭാമ എന്നിവരാണ് മാതാപിതാക്കള്‍.

പുലിമുരുകന്‍, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങി നില്‍ക്കുന്ന റേച്ചല്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം. സഹോദരനായ മേജര്‍ രവിക്കൊപ്പവും ഷാജി കൈലാസ്, വി.കെ പ്രകാശ്, സന്തോഷ് ശിവന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പട്ടാമ്പിയിലെ ഞാങ്ങാട്ടിരിയിലെ വീട്ടില്‍ വച്ച് നടക്കും.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …