സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്. ഛര്‍ദ്ദിയും പനിയും ബാധിച്ച് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് അസുഖം ബാധിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം ഇരുന്നൂറിനടുത്ത് ആളുകള്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. നാല്‍പതിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ മലിന ജലത്തില്‍ കുളിക്കുകയോ മുങ്ങുകയോ ചെയ്ത ആളുകള്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി വീട്ടിലെ കിണര്‍ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് പോലും അസുഖം ബാധിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …