പോത്തുണ്ടി കൊലപാതകം: ദമ്പതികളുടെ മകള്‍ക്ക് 3 ലക്ഷം രൂപ സര്‍ക്കാരിന്റെ ധനസഹായം

പാലക്കാട്: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു. 3 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗത്തിലാണ് ധാരണയായത്. 2019 ഓഗസ്റ്റ് 31നാണ് സജിതയെ പോത്തുണ്ടി തിരുത്തംപാടത്തെ വീട്ടിനകത്തു വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിലായിരുന്നു സജിത. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അയല്‍ക്കാരനായ ചെന്താമരയായിരുന്നു കൃത്യം നടത്തിയത്.

തന്റെ കുടുംബം തകര്‍ത്തത് സജിതയാണെന്ന ചെന്താമരയുടെ സംശയമാണ് സജിതയുടെ കൊലപാതകത്തില്‍ കൊണ്ടെത്തിച്ചത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര 2025 ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും വെട്ടിക്കൊന്നു. ഈ കേസില്‍ പിടിക്കപ്പെട്ട് ചെന്താമര ജയിലില്‍ കഴിയുകയാണ്.

അതേസമയം ഇടുക്കി കട്ടപ്പനയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിനും ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ജയറാം, മൈക്കിള്‍, സുന്ദരപാണ്ടിയന്‍ എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. പത്തനംതിട്ട ജില്ലയില്‍ പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായ 143 ദുരിത ബാധിതര്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …