ഐടിഐയില്‍ ജോലി ഒഴിവ്

പാലക്കാട്: അട്ടപ്പാടി ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഗ്രേഡില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഇന്‍സ്ട്രക്ടറുടെ (ഒന്ന്) താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 14 ന് രാവിലെ കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്കും, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും, അല്ലെങ്കില്‍ എന്‍ ടി സി അല്ലെങ്കില്‍ എന്‍ എ സി യുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും (രണ്ട്) സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924296516.

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …